പുഴയൊഴുകും വഴികൾ
പെരിയാറിനു നടുവിൽ ഒരു ഓണക്കാല വാരാന്ത്യം
തിരക്കുകളിൽ നിന്നൊരു വിടുതൽ-അത്രയേ നിനച്ചുള്ളു ഞങ്ങൾ.എന്നാൽ ഓണത്തിന് തറവാട്ടിൽ വിരുന്നെത്തിയ മക്കളെ എന്നോണമാണ് പെരിയാർ ഞങ്ങളെ വരവേറ്റത്.ഒന്നോർത്താൽ ഗഹനവനാന്തരങ്ങൾ കാവലായ നദീതടങ്ങളുടെ മടിത്തട്ടിൽ, മേഘമാലകൾ മാറിമറിയുന്ന നീലാകാശ കുടക്കീഴിൽ തന്നെയല്ലേ മാനവ സംസ്കാരങ്ങൾ പിച്ചവെച്ചു വളർന്നത്?അതെ..ഒരു നാളെങ്കിലൊരുനാൾ വേരുകളിലേക്കുള്ള മടക്കം തന്നെയായിരുന്നോ ഞങ്ങൾക്കും ആ യാത്ര?
പിറ്റേന്ന്,പുലരിത്തൂവെട്ടം തൊട്ടുണർത്തിയപ്പോൾ കണ്ടു,പുഴ ഞങ്ങൾക്കായി കരുതി വെച്ചിരിക്കുന്നു,അലഞൊറികൾക്കിടയിൽ ചുവന്നുതുടുത്തൊരു കുഞ്ഞു സൂര്യനെ!പണ്ട് അമ്മ എനിക്കായി ചെപ്പിനുള്ളിൽ കാത്തുവെക്കാറുള്ള നാരങ്ങാമിട്ടായി എന്നോണം അത് തിളങ്ങിക്കിടന്നു.വെയിൽ കനത്തപ്പോൾ,മധുരമാ ഓർമ പോലെ സൂര്യനും മെല്ലെ ഉരുകി, ശോണവർണമായി പടർന്നു പുഴയിലും മാനത്തും. പുലരി വിടർന്നു ,ദിനമലരിയായി.
ഞങ്ങളുടെ മുറ്റം ചുറ്റിയൊഴുകുന്ന പുഴ ധൃതിയിൽ കുതിച്ചു പോകുന്നതെന്തിനാകാം?വല്ലപ്പോളും മാത്രം ഒത്തുകൂടുന്ന കളിക്കൂട്ടുകാരുടെ മേളം പോലെ കാതിൽ നിറയുന്നു കുഞ്ഞോളങ്ങളുടെ തീരാ കലമ്പലുകൾ,പൊട്ടിച്ചിരികൾ ,പരിഭവങ്ങൾ..
നദിക്കരയിലൂടെ തെല്ലു നടന്നപ്പോഴേക്കും കണ്ടു പുഴ പരിണമിച്ചിരിക്കുന്നു തീർത്തും മറ്റൊരാളായി;പാറക്കെട്ടുകൾക്കിടയിൽ ഒരു കണ്ണാടി പോലെ തിളങ്ങി കിടക്കുന്നു തെളിനീർപൊയ്കയായി മാറിയ അവൾ.ഒരുചെറിയ വിശ്രമത്തിനു ശേഷം ചെറുകല്ലുകളിൽ തട്ടി ചിതറി പൊയ്ക വീണ്ടും സ്വതന്ത്രമായി കുതറി ഒഴുകുകയായി .
വെള്ളിക്കൊലുസു കിലുക്കി ഒരു കാട്ടാറായി മാറി ഞങ്ങളോടൊപ്പം കളിച്ചപ്പോൾ,കുഞ്ഞോളങ്ങളും ചെറുചുഴികളുമായി വന്നു കാലിൽ ഇക്കിളിയിട്ടപ്പോൾ ,നിറഞ്ഞു നുരഞ്ഞു പതഞ്ഞൊഴുകിയതു നദിയോ ജീവ മധുപാത്രമോ?ഞങ്ങളുടെ കൊച്ചു കുടുംബത്തെ അരുമയായി നെഞ്ചിലേറ്റിയ പുഴ പ്രകൃതിയും മനുഷ്യനും ഇടയിലുള്ള അതിർവരമ്പുകൾ എത്ര അയത്നലളിതമായി മാച്ചുകളഞ്ഞു!
ങ്ങളും വിമൂകരായി.ആ മൗനം തൊട്ടറിഞ്ഞോ എന്തോ പുഴ കുഞ്ഞോളങ്ങളെ പോലും നിശബ്ദരായി അടക്കി നിറുത്തി.കാനന ഹരിതാഭ ഏറ്റു വാങ്ങിയ ജലപ്പരപ്പിലൂടെ ഞങ്ങളുടെ ചെറുചങ്ങാടം തെന്നിയൊഴുകി .ഇളം തെന്നലിൽ താമരയില പോലെ അങ്ങനെ കിടന്നപ്പോൾ അനാദിയായ ജീവകണികയുടെ ലാഘവം ഉള്ളിൽ നിറയുകയായി..ഞാനും നീയും സമസ്ത ലോകവും മുളംകൂട്ടത്തിനിടയിലൂടെത്തിനോക്കിയ ഒരു കീറാകാശത്തിലേക്കൊതുങ്ങുകയായി. പ്രശാന്തിയെന്തെന്നറിഞ്ഞ അനർഘ നിമിഷം!
സന്ധ്യ മയങ്ങി.നക്ഷത്രക്കുഞ്ഞുങ്ങളുമായി രാത്രി കടന്നു വന്നു.ഇരുളിന്റെ മറ പറ്റി ചെറുവഞ്ചികളിൽ മീൻ പിടിക്കാനിറങ്ങി ഞങ്ങൾ.കട്ടപിടിച്ച ഇരുട്ടിലേക്ക് തോണിയിറക്കിയപ്പോൾ ചെറുതിരി വെട്ടങ്ങളുമായി മിന്നാമിന്നിക്കൂട്ടങ്ങളെ അയച്ചത് നദി തന്നെയാകുമോ ?പുഴയുടെ ആഴങ്ങളിലേക്ക് ടോർച്ചു തെളിച്ചു ഞങ്ങളുടെ കൂട്ടാളികൾ പരതി മത്സ്യക്കണ്ണുകളുടെ തിളക്കവും നടുക്കവും.മണിക്കൂറുകൾ കടന്നു പോയി.ഒടുവിൽ .ഒന്നിനെ പോലും കിട്ടാതെ ഞങ്ങൾ മടങ്ങി .എങ്കിലും നിശയുടെ നീലിമ ചാലിച്ചെഴുതിയ നദിയുടെ നിഗൂഢവിസ്മയങ്ങളിലേക്കു ഒരു ഒളിനോട്ടമെങ്കിലും സാധിച്ചുവല്ലോ!
അന്ന് രാത്രി നിദ്ര കൺപീലികൾ മെല്ലെ തലോടുന്ന വേളയിൽ ജാലക കാഴ്ചയായി തെളിഞ്ഞു പുഴയുടെ മറ്റൊരു മുഖം.വെള്ളിക്കുറുനിരകൾ അലസം വിടർത്തി വിതറി, മണ്ണിൻറെ മാറിൽ ,നിറ നിലാവിൽ ശയിക്കുന്ന അതി മനോഹരി,അവൾ നിറഞ്ഞു നിദ്രയിലും നിനവിലും.നാളെ ഞങ്ങൾ മടങ്ങുകയാണ്.ജീവിതചതുപ്പിലേക്കു തന്നെ ...യാത്രാമൊഴി പറയുന്നില്ല .എന്തെന്നാൽ കൊണ്ടുപോകാതെ വയ്യ നിന്നെയും ഞങ്ങളോടൊപ്പം-തളരുമ്പോൾ തഴുകുമൊരു തെളിനീരോർമയായി;എന്നെന്നും ഉള്ളിലൊരു തീർത്ഥ കണമായി !
ലതിക രാജേഷ്
ചിങ്ങം 2016
ഫോട്ടോസ് : രാജേഷ്,വർഷ
Now,for the Anglophiles-
ഫോട്ടോസ് : രാജേഷ്,വർഷ
Now,for the Anglophiles-
RIVER SIDE REVERIE
A
DAY AT ‘THE QUIET’-AN ISLAND RESORT IN PERIYAAR
A short
weekend getaway was all we hoped for-but what we got was an unforgettable day
on which the Periyaar chose to touch our lives with her magical charm. She
welcomed us as if we were children visiting their ‘tharavaadu’ during onam. Come
to think of it,were not all human civilisations cradled and nurtured by such rivers, under the watchful eye of emerald green forests
and the constantly changing skies. In that sense, probably we were indeed
returning to our roots-albeit for a day. The river seemed to have understood it better than we did .
We were soon
to be astounded by her facility to transform from mother to friend to
philosopher- all in the space of twenty four hours. The next day, as we woke
up, the river greeted us with the orange glow of the sun she had managed to
hide in the folds of her shiny waters .A splendid dawn was breaking into day.
As we walked
along the river bank, further downstream,we saw her break into rivulets splashing
down small rocks in little cascades. The ripples played upon pebbles and
danced at our feet, washing away all the mundane cares of our heart.Our mirth
and laughter mingled with her foam and spray. As Periyaar hugged us to her
bosom as one of her own, a small family of four humans seamlessly became one with
nature.
After the sun
went down ,we were allowed to canoe along the river and try fishing if we
wished to. Clusters of fireflies lighted our narrow path as we walked to the
river.Soon we were silently rowing into the inky night. Torches flashed in an
attempt to pick up the startled eyes of unsuspecting fish. Though we could not catch even a single fish,
we did catch fleeting glimpses and hues of the hidden world beneath those
waters, making the river safari by night an adventure in itself.
Later, as i
drifted off to sleep, from my window, the river revealed herself as a beautiful maiden bathed
in moonlight, her ample silvery tresses tumbling upon the dark earth .In my
semi stupor, I thanked mother Periyar for her boundless benevolence-for she had
left us humbled, soothed , rejuvenated and enriched in both body and spirit.
Leave we must, back to the quagmire we came from, of which we too were an integral
part. Oh! my beloved river, please let us take a part of you with us, as the elixir of our lives.,to drink from and
live on, every time something dies within us.
Lathika Rajesh
September 2016
Photo credits : Rajesh,Varsha
Photo credits : Rajesh,Varsha