Friday, October 14, 2016

TALISMAN

                                                 TALISMAN

Tokens to remember,
So many from you!
The first was a rose-
Red,fresh,intoxicating
You had found it for me
from the spring in our hearts..

Now it lies,forever secure,
In the labrynths of memory
Where I do get lost
Once   in a long while..

Beyond any more decay,
Buried beneath the lava
of terrible, burnt out love,
It lies in molten slumber,
like the famed cities of yore
Under deadly volcanic ash.

Now,the parting gift-
let it be mine.
For you,who loves to own
Lifeless remains of the empires
We had explored together
and left  behind forever.

The last talisman-
What should it be?
A brick from Berlin,
A mask from Venice,
The ramifying skeletons
 of dead autumn leaves?

Or may be a signature piece
From the dreary ruins of my heart,
Where roses had once bloomed,
 In a glorious spring of wild abandon.
                                                                                  Lathika Rajesh

                                                                                   4-10-16

Monday, September 19, 2016

RIVERSIDE REVERIE

പുഴയൊഴുകും വഴികൾ 

പെരിയാറിനു നടുവിൽ ഒരു ഓണക്കാല വാരാന്ത്യം 



തിരക്കുകളിൽ നിന്നൊരു വിടുതൽ-അത്രയേ നിനച്ചുള്ളു ഞങ്ങൾ.എന്നാൽ ഓണത്തിന് തറവാട്ടിൽ വിരുന്നെത്തിയ മക്കളെ എന്നോണമാണ് പെരിയാർ ഞങ്ങളെ വരവേറ്റത്.ഒന്നോർത്താൽ ഗഹനവനാന്തരങ്ങൾ കാവലായ നദീതടങ്ങളുടെ മടിത്തട്ടിൽ, മേഘമാലകൾ മാറിമറിയുന്ന നീലാകാശ കുടക്കീഴിൽ  തന്നെയല്ലേ മാനവ സംസ്കാരങ്ങൾ പിച്ചവെച്ചു വളർന്നത്?അതെ..ഒരു നാളെങ്കിലൊരുനാൾ വേരുകളിലേക്കുള്ള മടക്കം തന്നെയായിരുന്നോ ഞങ്ങൾക്കും ആ യാത്ര?

പിറ്റേന്ന്,പുലരിത്തൂവെട്ടം തൊട്ടുണർത്തിയപ്പോൾ കണ്ടു,പുഴ ഞങ്ങൾക്കായി കരുതി വെച്ചിരിക്കുന്നു,അലഞൊറികൾക്കിടയിൽ ചുവന്നുതുടുത്തൊരു കുഞ്ഞു സൂര്യനെ!പണ്ട്  അമ്മ എനിക്കായി  ചെപ്പിനുള്ളിൽ കാത്തുവെക്കാറുള്ള  നാരങ്ങാമിട്ടായി എന്നോണം  അത് തിളങ്ങിക്കിടന്നു.വെയിൽ കനത്തപ്പോൾ,മധുരമാ ഓർമ  പോലെ സൂര്യനും  മെല്ലെ ഉരുകി, ശോണവർണമായി പടർന്നു പുഴയിലും മാനത്തും. പുലരി വിടർന്നു ,ദിനമലരിയായി.

ഞങ്ങളുടെ മുറ്റം ചുറ്റിയൊഴുകുന്ന പുഴ ധൃതിയിൽ  കുതിച്ചു പോകുന്നതെന്തിനാകാം?വല്ലപ്പോളും മാത്രം ഒത്തുകൂടുന്ന കളിക്കൂട്ടുകാരുടെ മേളം പോലെ കാതിൽ നിറയുന്നു കുഞ്ഞോളങ്ങളുടെ തീരാ കലമ്പലുകൾ,പൊട്ടിച്ചിരികൾ ,പരിഭവങ്ങൾ..



നദിക്കരയിലൂടെ തെല്ലു  നടന്നപ്പോഴേക്കും കണ്ടു  പുഴ  പരിണമിച്ചിരിക്കുന്നു തീർത്തും മറ്റൊരാളായി;പാറക്കെട്ടുകൾക്കിടയിൽ ഒരു കണ്ണാടി പോലെ തിളങ്ങി കിടക്കുന്നു തെളിനീർപൊയ്കയായി മാറിയ അവൾ.ഒരുചെറിയ വിശ്രമത്തിനു ശേഷം ചെറുകല്ലുകളിൽ തട്ടി ചിതറി പൊയ്ക വീണ്ടും സ്വതന്ത്രമായി കുതറി ഒഴുകുകയായി .
വെള്ളിക്കൊലുസു കിലുക്കി ഒരു കാട്ടാറായി മാറി  ഞങ്ങളോടൊപ്പം കളിച്ചപ്പോൾ,കുഞ്ഞോളങ്ങളും ചെറുചുഴികളുമായി വന്നു കാലിൽ ഇക്കിളിയിട്ടപ്പോൾ ,നിറഞ്ഞു നുരഞ്ഞു പതഞ്ഞൊഴുകിയതു നദിയോ ജീവ മധുപാത്രമോ?ഞങ്ങളുടെ കൊച്ചു കുടുംബത്തെ അരുമയായി നെഞ്ചിലേറ്റിയ പുഴ പ്രകൃതിയും മനുഷ്യനും ഇടയിലുള്ള അതിർവരമ്പുകൾ എത്ര അയത്നലളിതമായി  മാച്ചുകളഞ്ഞു!
 വെയിൽ ചായുന്ന നേരമായി;നിഴലുകൾ നീളുകയായി ;ഞ
ങ്ങളും വിമൂകരായി.ആ മൗനം തൊട്ടറിഞ്ഞോ എന്തോ പുഴ കുഞ്ഞോളങ്ങളെ പോലും നിശബ്ദരായി അടക്കി നിറുത്തി.കാനന ഹരിതാഭ ഏറ്റു  വാങ്ങിയ ജലപ്പരപ്പിലൂടെ ഞങ്ങളുടെ ചെറുചങ്ങാടം തെന്നിയൊഴുകി .ഇളം തെന്നലിൽ താമരയില പോലെ അങ്ങനെ കിടന്നപ്പോൾ അനാദിയായ ജീവകണികയുടെ ലാഘവം ഉള്ളിൽ നിറയുകയായി..ഞാനും നീയും സമസ്ത ലോകവും മുളംകൂട്ടത്തിനിടയിലൂടെത്തിനോക്കിയ ഒരു കീറാകാശത്തിലേക്കൊതുങ്ങുകയായി. പ്രശാന്തിയെന്തെന്നറിഞ്ഞ അനർഘ നിമിഷം!

സന്ധ്യ മയങ്ങി.നക്ഷത്രക്കുഞ്ഞുങ്ങളുമായി രാത്രി കടന്നു വന്നു.ഇരുളിന്റെ മറ പറ്റി  ചെറുവഞ്ചികളിൽ മീൻ പിടിക്കാനിറങ്ങി ഞങ്ങൾ.കട്ടപിടിച്ച ഇരുട്ടിലേക്ക് തോണിയിറക്കിയപ്പോൾ ചെറുതിരി  വെട്ടങ്ങളുമായി മിന്നാമിന്നിക്കൂട്ടങ്ങളെ അയച്ചത് നദി തന്നെയാകുമോ  ?പുഴയുടെ ആഴങ്ങളിലേക്ക് ടോർച്ചു തെളിച്ചു ഞങ്ങളുടെ കൂട്ടാളികൾ പരതി മത്സ്യക്കണ്ണുകളുടെ തിളക്കവും നടുക്കവും.മണിക്കൂറുകൾ കടന്നു പോയി.ഒടുവിൽ .ഒന്നിനെ പോലും കിട്ടാതെ  ഞങ്ങൾ മടങ്ങി .എങ്കിലും നിശയുടെ നീലിമ ചാലിച്ചെഴുതിയ നദിയുടെ നിഗൂഢവിസ്മയങ്ങളിലേക്കു ഒരു ഒളിനോട്ടമെങ്കിലും  സാധിച്ചുവല്ലോ!

അന്ന് രാത്രി നിദ്ര കൺപീലികൾ മെല്ലെ തലോടുന്ന വേളയിൽ ജാലക കാഴ്ചയായി തെളിഞ്ഞു പുഴയുടെ മറ്റൊരു മുഖം.വെള്ളിക്കുറുനിരകൾ അലസം വിടർത്തി വിതറി, മണ്ണിൻറെ  മാറിൽ ,നിറ  നിലാവിൽ ശയിക്കുന്ന അതി മനോഹരി,അവൾ നിറഞ്ഞു നിദ്രയിലും നിനവിലും.നാളെ ഞങ്ങൾ മടങ്ങുകയാണ്.ജീവിതചതുപ്പിലേക്കു തന്നെ ...യാത്രാമൊഴി പറയുന്നില്ല .എന്തെന്നാൽ  കൊണ്ടുപോകാതെ വയ്യ  നിന്നെയും ഞങ്ങളോടൊപ്പം-തളരുമ്പോൾ തഴുകുമൊരു  തെളിനീരോർമയായി;എന്നെന്നും ഉള്ളിലൊരു തീർത്ഥ കണമായി ! 

                                                                                         ലതിക രാജേഷ് 
                                                                                          ചിങ്ങം 2016
                                                                                         ഫോട്ടോസ് : രാജേഷ്,വർഷ
 
                                                                                     



Now,for the Anglophiles-



                           RIVER SIDE REVERIE                         

         A DAY AT ‘THE QUIET’-AN ISLAND RESORT IN PERIYAAR


A short weekend getaway was all we hoped for-but what we got was an unforgettable day on which the Periyaar chose to touch our lives with her magical charm. She welcomed us as if we were children visiting their ‘tharavaadu’ during onam. Come to think of it,were not all human civilisations  cradled and nurtured  by such  rivers, under the watchful eye of emerald green forests and the constantly changing skies. In that sense, probably we were indeed returning to our roots-albeit for a day. The river seemed to have understood  it better than we did .

We were soon to be astounded by her facility to transform from mother to friend to philosopher- all in the space of twenty four hours. The next day, as we woke up, the river greeted us with the orange glow of the sun she had managed to hide in the folds of her shiny waters .A splendid dawn was breaking into day.


The sun shone brilliantly upon the rushing waters. As the river hurried past our cottage, our voices had to be raised over the incessant chatter of those ravishing rapids. It was as if we had met up with our childhood  mate  after a long while and none of us could stop talking!
As we walked along the river bank, further downstream,we saw her break into rivulets splashing down small rocks in little cascades. The ripples played upon pebbles and danced at our feet, washing away all the mundane cares of our heart.Our mirth and laughter mingled with her foam and spray. As Periyaar hugged us to her bosom as one of her own, a small family of four humans seamlessly became one with nature.

The day moved on, the shadows grew longer and we grew silent. How well did the river read our silence! Why else did she turn so quiet as she let us glide on a raft, ever so gently, upon her placid green waters? Not a ripple stirred as we lay on the raft drinking in the green of the woods. The sun kept peeping in now and then through the thick bamboo groves, as if to see that everything was in order. A distant bird occasionally broke into its full -throated song .The only other sound was the rhythmic symphony of our hearts beating in unision. It was total bliss.

After the sun went down ,we were allowed to canoe along the river and try fishing if we wished to. Clusters of fireflies lighted our narrow path as we walked to the river.Soon we were silently rowing into the inky night. Torches flashed in an attempt to pick up the startled eyes of unsuspecting fish.  Though we could not catch even a single fish, we did catch fleeting glimpses and hues of the hidden world beneath those waters, making the river safari by night an adventure in itself.

Later, as i drifted off to sleep, from my window, the river revealed herself as a beautiful maiden bathed in moonlight, her ample silvery tresses tumbling upon the dark earth .In my semi stupor, I thanked mother Periyar for her boundless benevolence-for she had left us humbled, soothed , rejuvenated and enriched in both body and spirit. Leave we must, back to the quagmire we came from, of which we too were an integral part. Oh! my beloved river, please let us take a part of you with us, as  the elixir of our lives.,to  drink from  and live on, every time something dies within us.
                                                                                             Lathika Rajesh

                                                                                            September 2016

                                                                                          Photo credits : Rajesh,Varsha 

Monday, April 11, 2016

SEASIDE BLUES





       





THEN-

Queen of castles made of sand,
Sea shells secure in my hand,
 The first time I met the sea,
 Such a playful thing was she!




  Every time a wave came up,
 In loving arms he swung me up,
 And beaming like the sun, said
"My little one,soar up high,
 Like an eagle in the sky!

 Solid as a rock he stood,
 Stormy waters we withstood,
 The tide receded in defeat,
 Not a ripple touched my feet !



    NOW-

Revenge sweet,the sea has had,
Time and tide  have looted all-
Moments fine and people tall,
Who walked with me when I was small;









Like the waves, crash the days
Upon the ageless shores of time
How I wish I could find
The trail of feet we left behind
On the day of sun and song
long ago,so long ago...






                                                                                                                                       Lathika Rajesh